തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.ജി. മാധവൻ നായർക്കെതിരെ വധഭീഷണി ഉണ്ടായതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മ്യൂസിയം പൊലീസാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവൻ നായരുടെ വീട്ടിലെ ലെറ്റർ ബോക്സിൽ ഭീഷണിക്കത്ത് നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ സിഐഎസ്എഫിന്‍റെ ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷ അദ്ദേഹത്തിനുണ്ട്. ഭീഷണി കത്തിന്‍റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. മോദിയെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന മാധവൻ നായരെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ പേരിലായിരുന്നു ഭീഷണിക്കത്ത്.
മാധവൻ നായരുടെ വീട്ടിലും സമീപത്തെ വീടുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കത്ത് ആരാണ് ലെറ്റർ ബോക്സിൽ നിക്ഷേപിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണി കത്ത് പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon