കണ്ണൂർ: ആർഎസ്എസ് നേതാവിന്റെ വീട്ടിൽ ബോംബ് പൊട്ടി രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതിയും പരിക്കേറ്റ കുട്ടിയുടെ അച്ഛനുമായ ഷിബു കീഴടങ്ങി. കണ്ണൂർ നടുവിലിൽ ഇയാളുടെ വീട്ടിൽ തന്നെയാണ് ബോംബ് പൊട്ടിയത്. സ്ഫോടനത്തിൽ കജിൽ, ഗോകുൽ എന്നീ കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആർഎസ്എസ് താലൂക്ക് കാര്യവാഹക് ആണ് ഷിബു.
പൊലീസ് നടത്തിയ തെരച്ചിലിൽ ഏഴ് വടിവാളുകളും മഴുവും ബോംബ് നിർമ്മാണ സാമഗ്രികളും ഷിബുവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു.
ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്. പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങൾ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. വീട്ടുടമ ആർഎസ്എസ് നേതാവ് ഷിബുവിന്‍റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon