ads

banner

Tuesday, 10 September 2019

author photo

കോട്ടയം: തെരഞ്ഞെടുപ്പ് അടുക്കാറായിട്ടും അടി തീരാത്ത കേരളാ കോൺഗ്രസിലെ പ്രശ്‌ന പരിഹാരത്തിനായി പിജെ ജോസഫ് വിഭാഗം നേതാക്കളുമായി യുഡിഎഫ് ഉപസമിതി ഇന്ന് സമവായ ചർച്ച നടത്തും. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. ഇന്നലെ മാറ്റിയ ചർച്ചയാണ് ഇന്ന് നടക്കുന്നത്.

ഇന്നലെ സമാവായ ചർച്ച വിളിച്ചുചേർത്തിരുന്നെങ്കിലും യുഡിഎഫ് കൺവീനറുടെ സാന്നിധ്യത്തിൽ മാത്രമെ ചര്‍ച്ച നടത്തു എന്ന് കാണിച്ച് ജോസഫ് വിഭാഗം ചർച്ചയിൽ നിന്ന് വിട്ടുനിന്നിരുന്നു. എന്നാൽ, വിദേശത്തായിരുന്ന ബെന്നി ബെഹനാൻ എത്താൻ വൈകിയതിനെ തുടര്‍ന്നാണ് ചർച്ച ഇന്നത്തേക്ക് മാറ്റിയതെന്നാണ് ഔ​ദ്യോ​ഗിക വിശദീകരണം. 

യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയമാണോ കേരള കോൺ​ഗ്രസ് തര്‍ക്കമാണോ പ്രധാനമെന്ന് ജോസ് വിഭാഗം വ്യക്തമാക്കണമെന്നാണ് ജോസഫ് പക്ഷത്തിന്‍റെ ആവശ്യം. ഒന്നിച്ചുള്ള പ്രചാരണത്തിന് അന്തരീക്ഷമൊരുക്കണമെന്നും ജോസഫ് പക്ഷം യുഡിഎഫിനോട് ആവശ്യപ്പെട്ടു. ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോൻസ് ജോസഫും ജോയി എബ്രഹാമും ചർച്ചകളിൽ പങ്കെടുക്കും.

തെരഞ്ഞെടുപ്പ് അടുത്തെങ്കിലും കെ എം മാണിയുടെ നിര്യാണത്തിന് ശേഷം ചെയർമാൻ സ്ഥാനത്തിന് വേണ്ടി തുടങ്ങിയ അടി സ്ഥാനാർഥി നിർണയവും കഴിഞ്ഞ് ഇപ്പോൾ പ്രചാരണ വിഷയവുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. യോജിച്ച പ്രചാരണമല്ല ഇപ്പോൾ നടക്കുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement