തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവാവിനെ വീട്ടില്‍നിന്നു പിടിച്ചിറക്കി കൊടിമരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി ഫൈസലിനാണു മര്‍ദനമേറ്റത്. സംഭവത്തില്‍ വിഴിഞ്ഞം സ്വദേശികളായ ഷാഫി(26) കണ്ണന് (23) ഇസ്മയില്‍ (21) ഹാഷിം (29) ആഷിക് (29) അജ്മല്‍( 24) സജില്‍(21) ഫിറോസ് (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ വിഴിഞ്ഞം തിയറ്റര്‍ ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടോയില്‍ എത്തിയ മൂന്നംഗ സംഘം ഫൈസലിന്റെ വീട്ടില്‍ വടിവാള്‍ കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം ഫൈസലിനെ മര്‍ദിച്ച് ഓട്ടോയില്‍ വലിച്ചിഴച്ചു കയറ്റി. പിന്നീട് തിയറ്റര്‍ ജംഗ്ഷനില്‍ എത്തിച്ച് ഡിവൈഎഫ്ഐയുടെ കൊടിമരത്തില്‍ കെട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു.
മര്‍ദനം ചോദ്യം ചെയ്ത നാട്ടുകാരെ അക്രമി സംഘം വാളുകള്‍ വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പിന്നീട് വിഴിഞ്ഞം പോലീസെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. കഞ്ചാവ് വില്‍പ്പന സംഘാംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണു സംഭവത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon