കോഴിക്കോട്:പ്രളയകാല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി പ്രസംഗിച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി അബ്ദുള്‍ വഹാബ് എം പി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാടിനെ ഞെട്ടിച്ച വന്‍ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ജീവനുകള്‍ പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നും മോചിതരാവാത്ത കുടുംബങ്ങള്‍ക്ക് മുമ്പില്‍ അവര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷയും ആശ്വാസവും നല്‍കാനാണു ഞാന്‍ ശ്രമിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പണം കൈയില്‍ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചിലവഴിക്കാനോ ആളുകള്‍ക്ക് എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉന്നയിച്ചു.
നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം വേദിയിലുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തില്‍ പതിയാന്‍ കൂടിയായിരുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പ്രിയപ്പെട്ട കെ.പി.എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമര്‍ശിച്ച വാചകം. അതും ചിലര്‍ വളച്ചൊടിച്ചു</em>- ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അബ്ദുള്‍ വഹാബ് എം പി പറഞ്ഞു.
എന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ല വഹാബ് വ്യക്തമാക്കുന്നു.
This post have 0 komentar
EmoticonEmoticon