തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്ഥാനത്തെ പരിപാടി വൈകും. നിലിവില്‍ പ്രചാരണ പരിപാടിയുടെ സമയത്തില്‍ മാറ്റം വരുന്നതാണ്. ഇന്ന് വൈകിട്ട് എട്ടിനു മാത്രമേ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രധാന മന്ത്രി എത്തൂ. നേരത്തേ വൈകുന്നേരം ആറരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. തിരുവനന്തപുരത്ത് 7.40 തിന് പ്രധാനമന്ത്രി വിമാനമിറങ്ങും.
വിമാനത്താവളത്തില്‍ നിന്ന് നേരേ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക്. പ്രസംഗത്തിനു ശേഷം ഒമ്പതോടെ വിമാനത്താവളത്തിലെത്തി ഡല്‍ഹിക്കു മടങ്ങും. ബി. ജെ. പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനും എം. പിയുമായ വി. മുരളീധരനാവും പ്രധാനമന്ത്രിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon