തിരുവനന്തപുരം: മേല്‍പാലം നിര്‍മാണത്തിനായി മുന്‍കൂര്‍ പണം നല്‍കിയത് തെറ്റെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. റോഡ് ഫണ്ട് ബോര്‍ഡും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ കേരളയും തമ്മില്‍ പണമിടപാട് ശരിയല്ല. അങ്ങനെയൊരു കീഴ്്വഴക്കമില്ല. കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടുപോകും. ടി.ഒ. സൂരജിന്‍റെ 24 ഉത്തരവുകള്‍ താന്‍ റദ്ദാക്കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാൽ പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെളിവുകളുടെ പിന്‍ബലമില്ലാത മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്ക് നീങ്ങാന്‍ കഴിയുമോ എന്ന് വിജിലന്‍സ് പരിശോധിക്കണം. ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കമെങ്കില്‍ ജനം മറുപടി പറയുമെന്നും അദ്ദേഹം പാലായില്‍ പറഞ്ഞു.
ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിലേക്ക് നീങ്ങില്ലെന്ന് ലീഗ് വിലയിരുത്തല്‍. പാലാ ഉപതിരഞ്ഞെടുപ്പിനു മുമ്പുള്ള രാഷ്ട്രീയനീക്കം മാത്രം. അറസ്റ്റിന് പിന്‍ബലം നല്‍കാവുന്ന രേഖകളില്ലെന്നും വിലയിരുത്തല്‍.
Thursday, 19 September 2019
Previous article
ബൈബിളിലെ പുരാതന നഗരങ്ങള്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേല്‍
This post have 0 komentar
EmoticonEmoticon