പുല്‍വാമ:പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് ആര്‍ഡിഎക്‌സ് ആണെന്ന് കണ്ടെത്തി. 60 കിലോഗ്രാം ആര്‍ഡിഎക്‌സ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. 40 സിആര്‍പിഎഫ് ജവാന്‍മാരാണ് ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.
അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും ജയ്‌ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് വാഹനവ്യൂഹത്തിലേക്ക് സഞ്ചരിച്ച വാഹനം ഇടിച്ചുകയറ്റിയില്ലെന്നും സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പകരം സമീപത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തല്‍. നേരത്തെ മഹേന്ദ്രയുടെ എസ്‌യുവിയില്‍ 350 കിലോ ഐഇഡിയുമായി സൈനികരുടെ വാഹനത്തിലേക്ക് ഇടിച്ചുകയറുകയാണെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ എസ്യുവി അല്ല സെഡാന്‍ മോഡല്‍ വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ വെളിവായി. ഇടതു വശത്തു കൂടി വാഹനവ്യൂഹത്തിനടുത്തേക്ക് കയറിവന്ന് സമീപത്തെത്തി പൊട്ടിച്ചിതറുകയായിരുന്നു ചാവേര്‍.
സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്നതിന് മുമ്പ് പരിശോധന നടക്കുക പോലും ചെയ്തിട്ടും എങ്ങനെ ഇത്രയും സ്‌ഫോടകവസ്തുവുമായി കാറില്‍ ചാവേര്‍ എത്തിയെന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
പുല്‍വാമയില്‍ സ്‌ഫോടനം നടന്നതിന്റെ പത്ത് കിലോമീറ്റര്‍ അകലെ താമസിച്ചിരുന്ന ആദില്‍ അഹമ്മദിന്റെ പക്കല്‍ ഇത്രയധികം ആര്‍ഡിഎക്‌സ് എങ്ങനെയെത്തിയെന്നതും പരിശോധന നടന്ന ദേശീയപാതയില്‍ സ്‌ഫോടകവസ്തുക്കളുമായി എങ്ങനെ കടന്നുവെന്നതും കശ്മീരില്‍ വലിയ ചോദ്യങ്ങളാവുകയാണ്.
അത്യൂഗ്ര സ്‌ഫോടനമാണ് ഉണ്ടായത്, ഒരു മൃതദേഹം 80 മീറ്റര്‍ അകലെയാണ് തെറിച്ചുവീണത്. ശരീരാവശിഷ്ടങ്ങള്‍ ദേശീയപാതയില്‍ 100 മീറ്റര്‍ ചുറ്റളവില്‍ വരെ ചിന്നിചിതറിയിരുന്നു. സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് തകര്‍ന്ന് തരിപ്പണമായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon