തിരുവനന്തപുരം : പ്രളയസെസ് നാളെ മുതല്‍. ഗൃഹോപകരണങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരു ശതമാനം വിലകൂടും. ഇന്‍ഷുറന്‍സ് അടക്കമുള്ള സേവനങ്ങള്‍ക്കും ഇനി അധികപണം നല്‍കേണ്ടിവരും. സ്വര്‍ണം പവന് 71 രൂപ മുതല്‍ 100 രൂപ വരെ കൂടും. 928 ഉല്പന്നങ്ങള്ക്ക് വില കൂടുന്നതിനാല്‍ ശക്തമായ പ്രതിഷേധത്തിലാണ് വ്യാപാരികള്‍.
അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടിയുള്ള ഉല്പന്നങ്ങള്ക്കാണ് ഒരു ശതമാനം സെസ്. സ്വര്‍ണാഭരണങ്ങള്‍ക്ക് കാല്‍ശതമാനവും. 100 രൂപ വിലയുള്ള ഉല്പന്നത്തിന് ഒരു രൂപ കൂടുമ്പോള്‍ 10 ലക്ഷം രൂപയുള്ളതിന് 10000 രൂപ കൂടും. മൂന്നുലക്ഷത്തിന്റ മാരുതി ഓള്‍ട്ടോയ്ക്ക് 3000 രൂപ കൂടും. വാഹന ഇന്‍ഷുറന്‍സിലെ വര്‍ധന 500 രൂപ. ആകെ കൂടുന്നത് 3500 രൂപ. 18ശതമാനവും 28 ശതമാനവും ജി.എസ്.ടിയുള്ള ഗൃഹോപകരണങ്ങള്‍ക്കും കാര്യമായി വില കൂടും. 15000 രൂപ ശരാശരി വിലയുള്ള 32 ഇഞ്ച് ടിവിക്കും സിംഗിള്‍ ഡോര്‍ റഫ്രജറേറ്ററിനും 150 രൂപ കൂടും. 16000 രൂപ വരുന്ന ഫുള്‍ ഓപ്ഷന് വാഷിങ് മെഷീന് കൂടുന്നത് 160 രൂപ. 30000 രൂപ വിലവരുന്ന ഇന്‍വര്‍ട്ടര്‍ എസിക്ക് 300 രൂപയും കൂടും. 10000 രൂപയുടെ മൊബൈല്‍ ഫോണിന് കൂടുന്നത് 100 രൂപ. സ്വര്‍ണത്തിന് കാല്‍ശതമാനമേ സെസ് ഉള്ളെങ്കിലും വിവാഹആവശ്യക്കാര്ക്ക് കൈപൊള്ളും. പവന് നിലവിലെ വിലപ്രകാരം 64 രൂപ കൂടും. 10 ശതമാനം പണിക്കൂലി കൂട്ടിയുള്ള തുകയ്ക്ക് മുകളിലാണ് സെസ് എങ്കില്‍ വര്‍ധന 71 രൂപ . ഹോട്ടല്‍ ഭക്ഷണം, ബസ്, ട്രയിന്‍ ടിക്കറ്റ് എന്നിവയെ സെസില്‍ നിന്ന് ഒഴിവാക്കിയതാണ് ഏക ആശ്വാസം.
HomeUnlabelledസംസ്ഥാന ത്ത് നാളെ മുതൽ പ്രളയസെസ്;928 ഉല്പന്നങ്ങള്ക്ക് വില കൂടുന്നതിനാല്‍ ശക്തമായ പ്രതിഷേധത്തിലാണ് വ്യാപാരികള്‍
This post have 0 komentar
EmoticonEmoticon