ന്യൂഡൽഹി : അലഹാബാദ് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി എസ് എന്‍ ശുക്ലക്കെതിരെയുള്ള അഴിമതിക്കേസില്‍ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അനുമതി നല്‍കി. ആദ്യമായാണ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നല്‍കുന്നത്. സ്വകാര്യമെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി തിരുത്തിയെന്നാണ് ശുക്ലക്കെതിരെയുള്ള കേസ്.
2017ല്‍ ലക്നൗ ജിസിആര്‍ജി മെഡിക്കല്‍ കോളേജിന് അഡ്മിഷന്‍ നടത്തുന്നതിന് അനുകൂലമായി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി തിരുത്തിയെന്നാണ് ആരോപണം. ശുക്ലയുള്‍പ്പെടെയുള്ള ബെഞ്ചിന്‍റെ വിധിയാണ് തിരുത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവേശനം നടത്താന്‍ മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായി വിധി തിരുത്തി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
This post have 0 komentar
EmoticonEmoticon