തിരുവനന്തപുരം: അങ്കമാലിയില്‍ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങളുയര്‍ത്തി റോജി എം ജോണ്‍ എംഎല്‍എ. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും മഹല്ല് കമ്മിറ്റികളില്‍ പലയിടത്തും ആളുകള്‍ നുഴഞ്ഞുകയറി കുഴപ്പമുണ്ടാക്കുന്നുവെന്ന അപകടകരമായ വാദമാണ് അദ്ദേഹം ഉയര്‍ത്തുന്നതെന്നും റോജി ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
''എസ്ഡിപിഐയുമായി ചേർന്ന് കേരളത്തിൽ വിവിധ പഞ്ചായത്തുകളിൽ ഭരണം നടത്തുകയും, മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിൻ്റെയും, ചാവക്കാട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ നൗഷാദിൻ്റെയും കൊലയാളികളായ എസ്ഡിപിഐ പ്രവർത്തകർക്ക് ഇപ്പോഴും അഴിഞ്ഞാടാൻ അവസരം കൊടുക്കുന്ന കേരള പോലീസിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനാണ് എസ്ഡിപിഐയെ ചാരി, പൗരത്വ നിയമത്തിനെതിരെ മഹല്ല് കമ്മിറ്റികൾ നടത്തിയ സമരങ്ങളെ മുഴുവൻ വർഗീയവത്കരിക്കാൻ ശ്രമിച്ചത്''- റോജി ജോണ്‍ കുറിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon