ചൈനീസ് കമ്പനി ഷവോമി എംഐ ടിവി തുടങ്ങിവെച്ച സ്മാര്‍ട് ടിവി വെല്ലുവിളി തോംസണ്‍ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാള്‍ വിലകുറച്ച് സ്മാര്‍ട് ടിവികള്‍ വിപണിയിലെത്തിക്കുകയാണ് തോംസണ്‍. കഴിഞ്ഞ ദിവസം 40 ഇഞ്ച് സ്മാര്‍ട് ടിവിയാണ് തോംസണ്‍ അവതരിപ്പിച്ചത്. പുതിയ മോഡല്‍ ടിവിയുടെ വില്‍പ്പന ശനിയാഴ്ച ഉച്ചക്ക് 12 മുതല്‍ തുടങ്ങും. ഫ്‌ലിപ്കാര്‍ട് വഴിയാണ് വില്‍പ്പന. ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോംസണ്‍ കമ്പനി 'ഫ്രണ്ട്ലി ടെക്‌നോളജി' എന്ന ലേബലിലാണ് പുതിയ സ്മാര്‍ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
40 ഇഞ്ച് 4കെ സ്മാര്‍ട് ടിവിയുടെ വില 20,999 രൂപയാണ്. ടെലിവിഷന്‍ നിര്‍മാണ മേഖലയില്‍ പേരുകേട്ട കമ്ബനിയാണ് തോംസണ്‍. ഫ്‌ലിപ്കാര്‍ട്ടിനു പുറമെ തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലര്‍മാര്‍ വഴിയും സ്മാര്‍ട് ടിവി വാങ്ങാം.
This post have 0 komentar
EmoticonEmoticon