സാൻഫ്രാൻസിസ്‌കോ: കഴിഞ്ഞ ദിവസം സെർവർ തകരാറിനെ തുടർന്ന് ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ നിശ്ചലമായതോടെ റഷ്യൻ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിനുണ്ടായത് വൻ നേട്ടം.20 കോടി പ്രതിമാസ ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ഈ അവസരത്തിൽ ടെക്ക് ക്രഞ്ച് വെബ്സൈറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് ടെലിഗ്രാമിന് ലഭിച്ചത് 30 ലക്ഷം ഉപയോക്താക്കളെയാണ്.
24 മണിക്കൂറിൽ ലക്ഷക്കണക്കിന് ഉപയോക്താക്കൾ ടെലിഗ്രാമിൽ സൈൻ അപ്പ് ചെയ്തതായി ടെലിഗ്രാം സ്ഥാപകനായ പാവെൽ ദുരോവും അറിയിച്ചു. ബുധനാഴ്ച രാത്രിമുതൽ 14 മണിക്കൂർ നീണ്ടു നിന്ന സാങ്കേതിക തകരാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെ വലച്ചു. എന്നാൽ പ്രശ്നം പൂർണമായും പരിഹരിച്ചുവെന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കി.
This post have 0 komentar
EmoticonEmoticon