തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ട്. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലും ഇടുക്കിയിലും ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലെർട് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്.
ആന്ധ്രാ തീരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആണ് ശക്തമായ മഴക്ക് കാരണം. അലെർട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയടക്കമുള്ള തെക്കൻ ജില്ലകളിലും പരക്കെ മഴയാണുണ്ടാകുന്നത്. തലസ്ഥാന നഗരത്തിലെ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. രാത്രി മുതൽ തുടരുന്ന മഴയിൽ വെളളക്കെട്ട് രൂപപ്പെട്ടതോടെ പലയിടങ്ങളിലും ഗതാഗത കുരുക്കും രൂക്ഷമായിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon