കോന്നി : കോന്നി സ്ഥാനാര്‍ഥി നിര്‍ണയത്തിൽ സാമുദായിക സമവാക്യം പരിഗണിക്കണമെന്ന് ഡിസിസി. അതനുസരിച്ചായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയമെന്ന് നേതൃത്വത്തെ അറിയിച്ചു. എന്നാൽ അടൂർ പ്രകാശ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന ആളുടെ പേരാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ കോന്നിയിൽ ഈഴവ സമുദായത്തിൽ പെടുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.
ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കളെ പരിഗണിക്കും. സിറ്റിങ് എംപിമാരുമായി അഭിപ്രായംകൂടി പരിഗണിച്ചശേഷമേ തീരുമാനമെടുക്കുവെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
അടൂര്‍ പ്രകാശ് എം.പിയായതോടെ കോണ്‍ഗ്രസിന് ഈഴവ വിഭാഗത്തില്‍ നിന്ന് എം.എല്‍.എ ഇല്ലാതായി. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥിയല്ലെങ്കില്‍ ഒഴിവ് നികത്താനാകില്ല. അതേസമയം കോന്നിയില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ തക്ക ഈഴവ നേതാക്കളുമില്ല. ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവിനെ കോന്നിയില്‍ നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്.
അടൂർ പ്രകാശിന്റ നിലപാടായിരിക്കും ഇവിടെ നിര്‍ണായകം. റോബിന്‍ പീറ്ററുടെ പേരാണ് അടൂര്‍ പ്രകാശ് മുന്നോട്ടുവയ്ക്കുന്നത്. നായര്‍ ഈഴവ സാന്നിധ്യം ഏറെയുള്ള കോന്നിയില്‍ ഹിന്ദു സ്ഥാനാര്‍ഥിയല്ലെങ്കില്‍ വട്ടിയൂര്‍ക്കാവിലും അത് ദോഷമായി ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.
അരൂരില്‍ ഷാനമോള്‍ ഉസ്മാനെത്തന്നെ മല്‍സരിക്കണമെന്ന് എ.കെ ആന്റണി നിര്‍ദേശിച്ചതായാണ് അറിവ്. അങ്ങനെയെങ്കില്‍ വട്ടിയൂര്‍ക്കാവ്എ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള സാധ്യതയേറും. വട്ടിയൂര്‍ക്കാവില്‍ പി.സി വിഷ്ണുനാഥിനെ മല്‍സരിപ്പിക്കുന്നതിനോട് തിരുവനന്തപുരത്തെ എ വിഭാഗത്തിലെ ഒരുകൂട്ടര്‍ക്ക് താല്‍പര്യമില്ല. തമ്പാനൂര്‍ രവിയുടെ പേരാണ് പകരം വയ്ക്കുന്നത്.
ബി.ജെപിക്കുവേണ്ടി ആരിറങ്ങുമെന്നതും നിര്‍ണായകമാകും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി ചേര്‍ന്ന് ഏകദേശ ധാരണയിലെത്തിയശേഷം രാഷ്ട്രീയകാര്യസമിതിയും യു.ഡി.എഫും വിളിക്കാനാണ് ആലോചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon