തിരുവനതപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. എന്‍.പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ പ്രതിഷേധവുമായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും എത്തി. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്നും ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എന്നാൽ വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാകും മല്‍സരിക്കുകയെന്ന് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രായം ഒരുഘടകമല്ല. സാങ്കേതികമായി വടകര എം.പിയാണെങ്കിലും വട്ടിയൂര്‍ക്കാവില്‍ തുടര്‍ന്നും നിറഞ്ഞുനില്‍ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
അതിനിടെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ യുവാക്കളെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. മഞ്ചേശ്വരത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി.കമറുദ്ദീനെ സ്ഥാനാര്‍ഥിയാക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ആലോചന. ഇതിനെതിരായാണ് യൂത്ത് ലീഗിന്റെ നീക്കം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon