കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ ഭേദഗതി ഇന്ന് മുതല്‍ നടപ്പിലാക്കും. നിയമം ലംഘിച്ച് വാഹനം നിരത്തിലിറക്കിയാൽ പോക്കറ്റ് കാലിയാകുന്ന തരത്തിലാണ് ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കുന്നത്. പിഴയില്‍ പത്തിരട്ടി വരെയാണ് വര്‍ധനവ്. ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചാൽ നേരത്തയുണ്ടായിരുന്ന നൂറ് രൂപ പിഴയ്ക്ക് പകരം ഇന്നുമുതൽ ആയിരം രൂപ കൊടുക്കേണ്ടി വരും.
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് കിട്ടുന്ന ശിക്ഷ ഇതുവരെ 2000 രൂപവരെയായിരുന്നുവെങ്കില്‍ ഇനി മുതല്‍ ആദ്യം പിടികൂടിയാൽ ചുരുങ്ങിയത് 5000 രൂപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷയുടെ തുകയിൽ വർദ്ധനവ് ഉണ്ടാകും.
വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി പത്തിരട്ടി വര്‍ധനവുമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം നിരത്തിലിറക്കിയാല്‍ മാതാപിതാക്കള്‍ കുടുങ്ങും. രക്ഷാകര്‍ത്താവ് 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ 25 വയസ്സ് വരെ കാത്തുനില്‍ക്കുകയും വേണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon