പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ക്ക് ഇന്നു തുടക്കമാവും. വൈകീട്ട് നാലുമണിയ്ക്ക് തലപ്പുലത്താണ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ ആദ്യകണ്‍വെന്‍ഷന്‍. ഇത്തവണ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്. കെ എം മാണിയുടെ കുത്തകയായിരുന്ന മണ്ഡലം ഇത്തവണ പിടിക്കാം എന്നുറച്ച് തന്നെയാണ് എൽഡിഎഫ് പ്രചാരണം നടത്തുന്നത്.
കടനാട്, ഭരണങ്ങാനം, തലനാട്, കൊഴുവനാല്‍ പഞ്ചായത്തുകളിലെ കണ്‍വെന്‍ഷനുകള്‍ തിങ്കളാഴ്ചയും പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, എലിക്കുളം, മുത്തേലി, കരൂര്‍, രാമപുരം, മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളിലെ കണ്‍വെന്‍ഷന്‍ ചൊവ്വാഴ്ചയും പൂര്‍ത്തിയാവും.
നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഈ മാസം നാലിന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെയാണ് മാണി സി നാമനിർദേശ പത്രിക സമർപ്പിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon