കൊച്ചി: വനിതാ മതിലിന് പിന്തുണയുമായി സ്വാമി അഗ്‌നിവേശ്. ജനുവരി ഒന്നിന് വനിതാ മതിലിന്റെ മുന്‍നിരയില്‍ താന്‍ ഉണ്ടാവുമെന്നും വനിതാ മതില്‍ നവോത്ഥാന ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട ഒരേടായി മാറുമെന്നും സ്വാമി അഗ്‌നിവേശ് പറഞ്ഞു. മുത്തലാഖ് നിയമം ലോക്സഭയില്‍ പാസാക്കിയതിനെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്നും സ്വാമി അഗ്‌നിവേശ് ചോദിച്ചു.
യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിന്ത വിഡ്ഢിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുസാറ്റില്‍ സംഘടിപ്പിച്ച നവോത്ഥാന സംരക്ഷണ സദസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ അബദ്ധങ്ങള്‍ സമൂഹത്തെ പിന്നോട്ട് നടത്താന്‍ മാത്രമേ ഉപകരിക്കൂ. പുതിയ സമൂഹത്തിനായി ഓരോ വ്യക്തികളും ചിന്തിച്ച് മുന്നോട്ട് പോകേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon