കോട്ടയം: കഞ്ചാവുമായി കോട്ടയം പോലീസ് അറസ്റ്റു ചെയ്ത യുവ തിരക്കഥാകൃത്തായ ദിലീപ് കുര്യനെ ജാമ്യത്തില്‍ വിട്ടു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ് ദിലീപ്. കോട്ടയത്തെ ഒരു പോട്ടല്‍ മുറിയില്‍ നിന്നാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
അടുത്ത സിനിമയുടെ ഷൂട്ടിംഗ് അടുത്തു തന്നെ ആരംഭിക്കാനിരിക്കുകയാണ്. ഇതിന്റെ ആവശ്യത്തിനാണ്. ദിലീപും കൂട്ടുകാരും ഹോട്ടല്‍ മുറിയെടുത്ത് താമസിക്കുന്നത്. ദിലീപിന്റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു.
നിരവധി പേർ ഹോട്ടലിലേക്കു എത്തിയതോടെ സംശയം തോന്നിയ ഹോട്ടൽ അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് കഞ്ചാവ് എത്തിച്ചത് നഗരത്തിലെ കുപ്രസിദ്ധ കഞ്ചാവ് കച്ചവടക്കാരനാണ്. ഇയാൾ വരവാണ് ഹോട്ടൽ അധികൃതർക്ക് സംശയമുണ്ടാക്കിയത്. വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവാണ് പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തത്
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon