തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ വ്യാപക മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് മലപ്പുറം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രപ്രദേശ് തീരത്തിനടുത്തു രൂപംകൊണ്ട ന്യൂനമര്‍ദം മൂലമാണ് മഴയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.
സെപ്റ്റംബര്‍ 27 വരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. 25, 26 തീയതികളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. 26 ന് 7 മുതല്‍ 11 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും. നാളെ ഒന്നോ രണ്ടോ ഇടങ്ങളില്‍ 12 മുതല്‍ 20 സെന്റിമീറ്റര്‍വരെ മഴ ലഭിച്ചേക്കും.
ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ രൂപം കൊണ്ട ഹികാ ചുഴലിക്കാറ്റ് പടിഞ്ഞാറുദിശയില്‍ നീങ്ങിത്തുടങ്ങി. നാളെയോടെ ശക്തി കുറഞ്ഞ് തീവ്രന്യൂനമര്‍ദമായി മാറി ഒമാന്‍ തീരത്തെത്തും. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ലെങ്കിലും അറബിക്കടലിന്റെ വടക്കുകിഴക്ക്, മധ്യ-കിഴക്ക്, വടക്കു പടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ മല്‍സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റ് വീശാനും തിരമാലകള്‍ ഉയര്‍ന്നുപൊങ്ങാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശമുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഒന്‍പത് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon