ഷിംല: ഹിമാചല്‍ പ്രദേശിലെ ബിജെപി നേതാവും ഊര്‍ജ മന്ത്രിയുമായ അനില്‍ ശര്‍മ രാജിവച്ചു. അനില്‍ ശര്‍മയുടെ പിതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഖ്‌റാം അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിനൊപ്പം കോണ്‍ഗ്രസില്‍ ചേക്കേറിയ അനില്‍ ശര്‍മ്മയുടെ മകന്‍ ആശ്രയ് ശര്‍മയെ കോണ്‍ഗ്രസ് മാണ്ഡി സീറ്റില്‍ സ്ഥാനാര്‍ഥിയുമാക്കി.
ഈ പശ്ചാത്തലത്തിലാണ് അനില്‍ ശര്‍മ്മയുടെ രാജി. എന്നാല്‍ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവെക്കുകയോ എംഎല്‍എ സ്ഥാനം ഒഴിയുകയോ ചെയ്തിട്ടില്ല. സുഖ്‌റാം കോണ്‍ഗ്രസിലെത്തുകയും ആശ്രയ് സ്ഥാനാര്‍ഥിയാകുകയും ചെയ്തതോടെ ബിജെപിക്കുള്ളില്‍ നിന്ന് അനില്‍ ശര്‍മ്മയ്ക്ക് മേല്‍ കനത്ത സമ്മര്‍ദമുണ്ടായിരുന്നു. വീരഭദ്ര സിങ് സര്‍ക്കാരില്‍ രണ്ട് തവണ മന്ത്രിയാരുന്ന അനില്‍ ശര്‍മ്മ സുഖ്‌റാമിനൊപ്പം 2017 ലാണ് ബിജെപിയിലെത്തിയത്.
Friday, 12 April 2019
Next article
തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം നിലത്തിലറക്കി
Previous article
സിസ്റ്റര്‍ ലിസ്സി വടക്കേലിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ ഉത്തരവ്
This post have 0 komentar
EmoticonEmoticon