ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ രണ്ടാം എന്‍ജിനില്‍ നിന്ന് കേട്ടതിനെ തുടര്‍ന്നാണ് പൈലറ്റ് വിമാനം തിരിച്ചു പറത്തിയത്.
ബുധനാഴ്ച ഡല്‍ഹിയില്‍ നിന്നും മുബൈയിലേക്ക് പറന്ന വിമാനത്തിലാണ് തകരാറുണ്ടായത്. വിമാനത്തില്‍ പക്ഷി ഇടിച്ചതാണ് തകരാറിന് കാരണമെന്ന് വിമാനധികൃതര്‍ പറഞ്ഞു.
ഡല്‍ഹി - മുംബൈ യാത്രയ്ക്കിടെ എന്‍ജിനില്‍ പക്ഷി വന്നിടിച്ചിരുന്നതായി വിമാനാധികൃതര്‍ പറഞ്ഞു. ഇന്‍ഡിഗോയുടെ എ320 നിയോ വിമാനം മുന്‍പും പല പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്‍ജിന്‍ വൈബ്രേഷനും അതില്‍ ഒന്നായിരുന്നു. ഇന്‍ഡിഗോയുടെയും ഗോഎയറിന്റെയും വിമാനങ്ങള്‍ക്ക് മിഡ് എയര്‍ എന്‍ജിന്‍ പ്രശ്‌നങ്ങള്‍ കുറഞ്ഞത് 15 എണ്ണമെങ്കിലും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഇവയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
This post have 0 komentar
EmoticonEmoticon