കോഴിക്കോട് : നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി ജോസഫ്, എം എസ് മാത്യു, പ്രജികുമാർ തുടങ്ങിയവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു തന്നെ പ്രതികളുമായി പൊന്നാമറ്റത്തെ വീട്ടിൽ തെളിവെടുപ്പിന് പൊലീസ് എത്തിയേക്കും. ഈ മാസം 16 വരെയാണ് കസ്റ്റഡി കാലാവധി. താമരശേരി കോടതിയുടേതാണ് ഉത്തരവ്. മാത്യുവിനും പ്രജികുമാറിനും ജാമ്യമില്ല. അഡ്വ.ബി.എ. ആളൂര്‍ ജോളിയുടെ വക്കാലത്തെടുത്തു.
കോടതി പരിസരത്ത് കൂടത്തായി കൊലപാതകക്കേസ് പ്രതികളായ ജോളിക്കും മാത്യുവിനുമെതിരെ പ്രതിഷേധം ഉണ്ടായി. കോടതിവളപ്പില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജയിലില്‍ നിന്നിറക്കുമ്പോള്‍ നിശബ്ദരായിരുന്നു ജോളിയും മാത്യുവും. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മാത്യു സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പ്രതികരിച്ചിരുന്നു. പെരുച്ചാഴിയെ കൊല്ലാനെന്നുപറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയതെന്നും പ്രജികുമാര്‍ പറഞ്ഞു.
അതിനിടെ കൂടത്തായി കൊലപാതക്കേസിൽ അന്വേഷണസംഘം വിപുലീകരിച്ചെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ ഉപദേശം തേടി. എയിംസിലെ മുന്‍ ഫൊറന്‍സിക് വിഭാഗം മേധാവി പ്രഫ. T.D.ദോഗ്രയോട് സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു
This post have 0 komentar
EmoticonEmoticon