ads

banner

Thursday, 10 October 2019

author photo

കോഴിക്കോട്: കൂടാത്തായി കൊലപാത പരമ്പര കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളേയും താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലേക്കെത്തിച്ചു. ജയിലിൽ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ് എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല.താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന.

ജില്ലാ ജയിലിൽ നിന്നും സബ്ജയിലിൽ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലിലിൽ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാർ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികൾക്കായി കനത്ത സുരക്ഷാ വലയം പോലീസ് തീർത്തിരുന്നു.

പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു തന്റെ കൈയിൽ നിന്നും സയനൈഡ് വാങ്ങിയത്. കൊലപാതകങ്ങളുടെ ഗൂഢാലോചനകളിൽ തനിക്ക് യാതൊരു പങ്കുമില്ല. താൻ നിരപരാധിയാണെന്നും പ്രജികുമാർ പറഞ്ഞു. അതേ സമയം ജോളിയും മാത്യുവും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും പറഞ്ഞില്ല. 

പ്രതികളെ കാണുന്നതിനായി താമരശ്ശേരി കോടതി പരിസരത്ത് വൻജനക്കൂട്ടം എത്തിയിരുന്നു. ജോളിയുമായുള്ള പോലീസ് വാഹനം എത്തിയതോടെ ജനക്കൂട്ടം കൂകി വിളിച്ചു. ആളുകളെ വകഞ്ഞ്മാറ്റിക്കൊണ്ടാണ് പോലീസ് ജോളിയെ കോടതി വളപ്പിലേക്കെത്തിച്ചത്. 

11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ വടകര റൂറൽ എസ്പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാകും തെളിവെടുപ്പിന് കൊണ്ടുപോകുക.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement