ads

banner

Wednesday, 26 December 2018

author photo

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളായി സസ്‌പെന്‍ഷന്‍ നേരിട്ടുകൊണ്ടിരുന്ന പോലീസുകാരെ തിരിച്ചെടുത്തു. സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച്  ഐ.ജി  എസ്. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഐജി വിജയ് സാക്കറെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.കസ്റ്റഡി മരണക്കേസിന്റെ അന്വേഷണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഈ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കുന്നതില്‍ പ്രശ്‌നമില്ല എന്നാണ് പോലീസ് ഭാഷ്യം.കഴിഞ്ഞ ഒമ്പത് മാസമായി സസ്‌പെന്‍ഷനിലാണ് പൊലീസുദ്യോഗസ്ഥര്‍. സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പട്ട് പൊലീസുദ്യോഗസ്ഥര്‍ കൊച്ചി റെയ്ഞ്ച് ഐജിക്ക് നല്‍കിയ അപേക്ഷയിലാണ് നടപടി.

അന്വേഷണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ ഒരു കാരണവശാലും ഇടപെടില്ല എന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആളുമാറി കസ്റ്റഡിയിലെടുത്താണ് ശ്രീജിത്ത് മരിച്ചത്. പോലീസ് മര്‍ദ്ദനമായിരുന്നു മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement