സുൽത്താൻ ബത്തേരി: ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പിൻവലിയ്ക്കാൻ സാധിക്കില്ലെന്ന് കർണ്ണാടക. പരിസ്ഥിതി മന്ത്രാലയത്തിനെ കർണാടക ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കർണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. ഉന്നത സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉന്നത സമിതി റിപ്പോർട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങൾക്ക് കാരണം എന്നും കർണ്ണാടകം പറയുന്നു.
അതേസമയം, രാത്രിയാത്ര നിരോധനത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. സമരത്തിന് ഐക്യദാർഢ്യവുമായി വയനാട് എംപി രാഹുൽ ഗാന്ധി നാളെ രാവിലെ സമരപന്തലിൽ എത്തും.
This post have 0 komentar
EmoticonEmoticon