ads

banner

Friday, 18 October 2019

author photo

റായ്പുർ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ ചത്തീസ്ഗഢ് സർക്കാരിന്റെ നിർണായ നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ ചത്തീസ്ഗഢ് സർക്കാർ തീരുമാനിച്ചു.  ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപേക്ഷിച്ചാണ് ബാലറ്റ്പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്. 

 കൃത്രിമം നടക്കുന്നുണ്ടെന്നും ഇ.വി.എമ്മുകൾക്ക് വിശ്വാസ്യതയില്ലെന്നുമുള്ള കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് ചത്തീസ്ഗഢ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.   അതേ സമയം ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.  

മന്ത്രിസഭാ ഉപസമിതിയുടെ ശുപാർശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയർ, ചെയർപേഴ്സൺ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താൻ ഓർഡിനൻസ് കൊണ്ടുവരും.  ഇതിനിടെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് സമാനമായി തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെടുമെന്ന ഭയമാണ് കോൺഗ്രസിനെന്നും പ്രതിപക്ഷ നേതാവ് ധർമലാൽ കൗശിക് പറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement