തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി മന്ത്രി കെ.ടി.ജലീല്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ മകന് ഉയര്‍ന്ന റാങ്ക് ലഭിക്കാന്‍ രമേശ് ചെന്നിത്തല ഇടപെട്ടെന്ന ഗുരുതര ആരോപണമാണ് മനോരമന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ജലീല്‍ ഉന്നയിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖസമയത്ത് രമേശ് ചെന്നിത്തല ഡല്‍ഹിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കോള്‍ലിസ്റ്റ് പരിശോധിക്കണം. ചെന്നിത്തല ഡല്‍ഹിയിലെന്ന് വെളിപ്പെടുത്തിയത് കോൺഗ്രസ് നേതാവ് എം.എം.ഹസനാണ്.
എഴുത്തുപരീക്ഷയിൽ റാങ്ക് 608 ആയിരുന്നു. എന്നാല്‍ അഭിമുഖം കഴിഞ്ഞപ്പോൾ റാങ്ക് 210 ആയി. ആരോപണങ്ങൾ ഉന്നയിക്കുന്നത് ഉത്തമബോധ്യത്തോടെയാണ്. യുപിഎസ്‌സി അംഗങ്ങള്‍ മാലാഖമാരല്ല, കേന്ദ്രസര്‍ക്കാരാണ് ഇവരെ നിയമിക്കുന്നത്. ചെന്നിത്തല മുസ്‌ലിം ലീഗിന്റെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ ലീഗിലെ ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനാണ്.
This post have 0 komentar
EmoticonEmoticon