കല്പറ്റ: നാലുതവണ സമയം നല്‍കിയിട്ടും ഹാജരാവാത്തതിനെത്തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ പരാതി വനിതാ കമ്മിഷന്‍ ഉപേക്ഷിച്ചു. സഭയും എഫ്.സി.സി. സന്ന്യാസിനി സമൂഹവും പ്രതികാരനടപടികള്‍ സ്വീകരിക്കുന്നുവെന്നാരോപിച്ചായിരുന്നു ലൂസിയുടെ പരാതി.
ജില്ലയില്‍ നാലുതവണനടന്ന അദാലത്തുകളിലും ഹാജരാവാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ ലൂസിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍, കമ്മിഷനെ ബന്ധപ്പെടുകയോ അദാലത്തില്‍ ഹാജരാവുകയോ ചെയ്തില്ലെന്ന് അധ്യക്ഷ എം.സി. ജോസഫൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.
പരാതിക്കാരോട് കമ്മിഷനുമുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയാല്‍ രണ്ട് അവസരങ്ങളാണ് സാധാരണനിലയില്‍ നല്‍കുന്നത്. എന്നാല്‍, ലൂസിയുടെ കേസിന്റെ പ്രാധാന്യവും സാഹചര്യങ്ങളും മനസ്സിലാക്കിയാണ് നാലുതവണ അവസരം നല്‍കിയത്. സിസ്റ്റര്‍ ലൂസി നിരുത്തരവാദപരമായാണ് ഈ വിഷയത്തില്‍ ഇടപെട്ടതെന്നും ജോസഫൈന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon