തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പിലെ നിലപാടിനെ ചൊല്ലി എന്‍എസ്എസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും നേര്‍ക്കുനേര്‍. എന്‍എസ്എസിനെതിരായ പരാതിയില്‍ വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡിജിപിക്കും തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി.
സമീപകാല തെരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് സ്വീകരിച്ച എന്‍എസ്എസ് ഇക്കുറി ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കനുകൂലമെന്നറിയിച്ച് വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നേതാക്കള്‍ പ്രചാരണം നടത്തുകയും ചെയ്തു. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്നും സമദൂരത്തില്‍ ശരിദൂരത്തിലേക്ക് എന്‍എസ്എസ് പോയതാണ് പ്രശ്‌നമെന്നും ടിക്കാറാം മീണ നിലപാടെടുത്തു.
ഇതോടെ കേരളത്തില്‍ എന്‍എസ്എസ് വര്‍ഗീയമായ പ്രവര്‍ത്തനം നടത്തുന്നു എന്ന ധാരണ പരത്തും വിധം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ടിക്കാറാം മീണക്ക് വക്കീല്‍ നോട്ടീസയച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് എന്‍എസ്എസിനെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോടും കളക്ടറോടും ടിക്കാറാം മീണ നിര്‍ദേശം നല്‍കിയത്.
This post have 0 komentar
EmoticonEmoticon