ചണ്ഡീഗഡ് : ഹരിയാന സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഇന്ന് ഗവർണറെ കാണും. ജെജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ ബിജെപി ധാരണയായിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രിസഭയിലെ സുപ്രധാനവകുപ്പുകളില്‍ ചിലതും ജെജെപിക്ക് നല്‍കും. ജെ ജെ പിയെ ഒപ്പം നിർത്തിയതോടെ സ്വതന്ത്രരെ ആശ്രയിക്കാതെ ബിജെപിക്ക് ഹരിയാന ഭരിക്കാനാകും. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗട്ടാലയുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യം ധാരണയായത്.
മുഖ്യമന്ത്രി സ്ഥാനം നിലനിർത്തുന്ന ബിജെപി ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകും. മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളിൽ ചിലതും ജെജെപിക്ക് നൽകും. സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ഇന്ന് ഗവർണറെ കാണും. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ദുഷ്യന്ത് ചൗട്ടാല നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ ജെ പിയെ ഒപ്പം നിർത്തിയതോടെ സ്വതന്ത്രരരെ ആശ്രയിക്കാതെ ബിജെപിക്ക് ഹരിയാന ഭരിക്കാനാകും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon