കോഴിക്കോട് : കോഴിക്കോട് സൗത്ത് ബീച്ചിലെ അപകടാവസ്ഥയിലായ കടല്‍പ്പാലം പൊളിച്ച് നീക്കി. മുന്നറിയിപ്പ് ലംഘിച്ച് സന്ദര്‍ശകര്‍ കടല്‍പ്പാലത്തില്‍ കയറി അപകടം ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ച രാത്രി കടല്‍പ്പാലത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലം പൊളിച്ചത്.
രാത്രി തന്നെ പൊളിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും വേലിയേറ്റം കാരണം തടസപ്പെട്ടു. പുലര്‍ച്ചെ കടല്‍പ്പാലം പൂര്‍ണ്ണമായും പൊളിച്ചു. മുന്നറിയിപ്പ് നല്‍കിയാലും അത് അവഗണിച്ച് കടല്‍പ്പാലത്തില്‍ കയറുന്നത് പതിവാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. ചൊവ്വാഴ്ച രാത്രിയിലെ അപകടത്തിന് കാരണവും മുന്നറിയിപ്പ് അവഗണിച്ചത് തന്നെ. കോഴിക്കോട് കടപ്പുറത്ത് 12 ലൈഫ് ഗാര്‍ഡുകള്‍ വേണ്ടിടത്ത് വെറും നാല്‍ പേര്‍ മാത്രമാണുള്ളത്. നിരവധി തവണ പരാതിപ്പെട്ടിട്ടും ഗാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
This post have 0 komentar
EmoticonEmoticon