കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവായി നിർണായകമായ തെളിവ് പൊലീസ് കണ്ടെത്തി. സയനൈഡ് ആണെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പിയാണ് ഇന്നലെ രാത്രി പൊന്നാമറ്റത്തെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ ജോളി തന്നെയാണ് കുപ്പി എടുത്ത് നല്‍കിയത്. പിടിക്കപ്പെട്ടാല്‍ കഴിക്കാനാണ് സയനൈഡ് കരുതിയതെന്നാണ് ജോളിയുടെ മൊഴി. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കുപ്പി.
ഒരു പകൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീട്ടിൽ സയനൈഡുള്ള കുപ്പി ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി വെളിപ്പെടുത്തിയത്. പൊന്നാമറ്റം വീട്ടില്‍ രാത്രി ഒന്‍പതരയ്ക്ക് തുടങ്ങിയ പരിശോധന അര്‍ധരാത്രിവരെ നീണ്ടു. കൂടുതൽ പരിശോധനയ്ക്കായി കുപ്പിയും അതിനുള്ളിലെ പൊടിയും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. പരാതിക്കാരനായ കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ സഹോദരന്‍ റോജോയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.
കാത്തിരുന്ന തെളിവാണ് വിദഗ്ധമായ ചോദ്യം ചെയ്യലിലൂടെ പൊലീസ് കണ്ടെത്തിയത്. അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സയനൈഡ്. കല്ലറ തുറന്നതിന് പിന്നാലെ പിടിക്കപ്പെട്ടാൽ സ്വയം സയനൈഡ്<span style="">കഴിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും ജോളി തുറന്ന് പറഞ്ഞു. എന്നാൽ അതിന് മുൻപ് പൊലീസ് പിടികൂടി. ഒരു പകൽ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വീട്ടിൽ ഒളിപ്പിച്ച് വച്ച സയ്നൈഡിനെക്കുറിച്ച് ജോളി വെളിപ്പെടുത്തിയത്. രാത്രി ഒൻപതരയോടെ ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലെത്തി. അർധരാത്രിയോടെ സയനൈഡുമായി മടങ്ങി. ആരെയും അറിയിക്കാതെയാണ് അന്വേഷണ സംഘമെത്തിയതെങ്കിലും വിവരമറിഞ്ഞ് നൂറു കണക്കിന് നാട്ടുകാരെത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon