വട്ടിയൂർകാവിന് പിന്നാലെ കോന്നിയിലും അട്ടിമറി ലീഡിൽ മുന്നേറി എൽഡിഎഫ്. കോന്നിയില്‍ എല്‍.ഡി.എഫിന്റെ കെ.യു ജനീഷ് കുമാറിന് ലീഡ്. 4851 വോട്ടുകള്‍ക്കാണ് ജനീഷ് കുമാര്‍ വ്യക്തമായ ലീഡ് ചെയ്യുന്നത്. പി മോഹന്‍രാജാണ് കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി.
1996 മുതൽ യുഡിഎഫിന്റെ അടൂർ പ്രകാശ് കൈവശം വെച്ചിരുന്ന സീറ്റാണ് കോന്നി. അടൂർ പ്രകാശ് മുന്നോട്ട് വെച്ച സ്ഥാനാർത്ഥിയെ തള്ളിയാണ് യുഡിഎഫ് നേതൃത്വം ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.
വോട്ടിംഗ് ലീഡ് നില
മഞ്ചേശ്വരം - എം സി കമറുദ്ധീൻ - യുഡിഎഫ് - 4802
എറണാകുളം - ടി ജെ വിനോദ് - യുഡിഎഫ് - 1988
അരൂർ - ഷാനിമോൾ ഉസ്‌മാൻ - യുഡിഎഫ് - 1511
കോന്നി - കെ.യു ജനീഷ് കുമാർ - എൽഡിഎഫ് - 4851
വട്ടിയൂർക്കാവ് - വി കെ പ്രശാന്ത് - എൽഡിഎഫ് - 2731
This post have 0 komentar
EmoticonEmoticon