തമിഴകം മൊത്തം കാത്തിരിക്കുന്ന ശങ്കറിന്റെ ഇന്ത്യന്‍ 2വില്‍ നിന്ന് ലൈക പ്രൊഡക്ഷന്‍ കമ്പനി പിന്മാറിയെന്ന് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരി 18ന് ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് ലൈക പ്രൊഡക്ഷന്‍ കമ്പനി പിന്മാറിയെന്നതാണ്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ 2 ചിത്രത്തിന് രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തുന്നത്. ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ കമല്‍ഹാസന്റ നായികാ വേഷത്തില്‍ എത്തുന്നു.
തമിഴിനു പുറമെ ചിത്രം ഒരേസമയം തെലുങ്ക്,ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. 200കോടി ബഡ്ജറ്റുളള ഒരു സിനിമയായിരിക്കും ഇന്ത്യന്‍2 എന്നാണറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരു്ന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നെടുമുടിവേണുവും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയിപ്പ്.
This post have 0 komentar
EmoticonEmoticon