കൊച്ചി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നും അനധികൃതമായി കടത്തുകയായിരുന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ ഹാരിസ് അഹമ്മദ്(30)നെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാള്‍ ലാപ്ടോപ്പിനകത്ത് വെച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
ദുബായ് ഇന്‍ഡിഗോ വിമാനത്തിലാണ് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയത്. 85 ലക്ഷം രൂപ വിലവരുന്ന 2.6 കിലോ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടിയതില്‍ 22 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഉണ്ടായിരുന്നുവെന്നും ഇതിന്റ ആകെ തൂക്കം 2566 ഗ്രാമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ ബിസ്‌ക്കറ്റിനും 116.6 ഗ്രാം തൂക്കം ഉണ്ട്. പിടിച്ചെടുത്ത സ്വര്‍ണം കണ്ടുകെട്ടി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.
കഴിഞ്ഞ നാലുമാസമായി നാലു തവണ ഹാരിസ് ദുബായില്‍ പോയി വന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഹാരിസിനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon