ads

banner

Thursday 2 January 2020

author photo

ന്യൂഡൽഹി: പീരാഗഡിയിൽ ബാറ്ററി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പതിനഞ്ചുപേർക്ക് പരുക്ക്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനമുണ്ടായി. ഫാക്ടറി കെട്ടിടം തകർന്നതോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരടക്കം പതിനഞ്ചുപേർ കുടുങ്ങി. പതിനാലുപേരേയും രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നയാളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.

അനാജ് മണ്ഡിയിൽ നാൽപത്തിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന് പിന്നാലെയാണ് ഇന്നത്തെ തീപ്പിടിത്തം. പുലർച്ചെ 4.15നാണ് വടക്കൻ ഡൽഹിയിലെ പീരാഗഡിയിലെ ഒക്കായ ബാറ്ററി നിർമാണ ഫാക്ടറിയിൽ തീപ്പിടിത്തമുണ്ടായത്. ഉടൻ തന്നെ എട്ടു യൂണിറ്റ് ഫയർ എൻജിനുകൾ എത്തി. തീ അണയ്ക്കുന്നതിടെ സ്ഫോടനമുണ്ടായി ഫാക്ടറിയുടെ ഒരു ഭാഗം തകർന്നുവീണു.

കോൺക്രീറ്റ് ഭീമുകൾക്കിടയിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം 15 പേർ കുടുങ്ങി. തുടർന്ന് 27 ഫയർ എൻജിനുകളും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ബാറ്ററി നിർമ്മാണത്തിനായുള്ള രാസവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമാണ് വൻ അപകടത്തിന് കാരണമെന്ന് അഡീഷണൽ ഡിസിപി: രാജേന്ദ്ര സാഗർ പറഞ്ഞു. പരുക്കേറ്റ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ഫാക്ടറിയിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥിതി നേരിട്ട് വിലയിരുത്തുണ്ടെന്ന് അറിയിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement