കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ റോഡ്സ് ആൻഡ് ബ്രിജസ് കോർപ്പറേഷൻ മുൻ മാനേജിങ് ഡയറക്ടർ എപിഎം മുഹമ്മദ് ഹനീഷിനെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും. പാലംപണിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേരുടെ മൊഴികൾ രേഖപ്പെടുത്തിയ അന്വേഷണസംഘം സെക്രട്ടേറിയറ്റിൽ നിന്നടക്കം രേഖകളും ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് മുൻ എംഡിയെ വീണ്ടും വിളിപ്പിക്കുന്നത്. എന്നാൽ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ അനുമതിക്കായി വിജിലൻസ് നൽകിയ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ തേടി ഗവർണർ കഴിഞ്ഞയാഴ്ച വിജിലൻസ് ഡയറക്ടറെ വിളിച്ചുവരുത്തിയിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon