ads

banner

Saturday, 9 February 2019

author photo

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺ​ഗ്രസ്​ എം.എൽ.എ വെടിയേറ്റ്​ മരിച്ചു. നദിയ ജില്ലയിലെ കൃഷ്​ണഗഞ്ച്​ മണ്ഡലത്തിലെ എം.എൽ.എ സത്യജിത്​ ബിശ്വാസാണ്​ കൊല്ലപ്പെട്ടത്​. സംഭവത്തിന്​ പിന്നിൽ ബി.ജെ.പിയാണെന്ന്​​ തൃണമൂൽ കോൺഗ്രസ്​ ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്​.

ഫുൽബാരിയിൽ സരസ്വതി പൂജ ചടങ്ങുകളിൽ പങ്കെടുക്കവെ അ‍ജ്ഞാതർ വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ വെടിയുതിർത്ത ശേഷം ഇവർ ഓടിപോയി. പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് എംഎൽഎയ്ക്കൊപ്പം മന്ത്രി രത്നാ ഘോഷ്, ടിഎംസി ജൽപയ്ഗുരി ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ ദത്ത എന്നിവരുമുണ്ടായിരുന്നു. 

ബി.ജെ.പി-തൃണമൂൽ കോൺഗ്രസ്​ സംഘർഷം നിലനിൽക്കുന്ന ഇടമാണ്​ ബംഗ്ലാദേശിനോട്​ ചേർന്ന്​ നിൽക്കുന്ന ജില്ല കൂടിയായ നദിയ​. സി.ബി.ഐ റെയ്​ഡുമായി ബന്ധപ്പെട്ട്​ കേന്ദ്രവും മമതാ ബാനർജിയും ഉടക്കിലായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇത്​ വലിയ രാഷ്​ട്രീയ പ്രചാരണങ്ങൾക്ക്​ വഴിവെച്ചേക്കും.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement