ന്യൂഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായ ഭീകരവാദ സംഘടന ഫലാ ഇ ഇൻസാനിയത് ഫൗണ്ടേഷനെതിരെ (എഫ്.ഐ.എഫ്) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഹവാല ഇടപാടിനെ തുടർന്നാണ് നടപടി. കള്ള പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം നടന്ന അന്വേഷണത്തിനൊടുവിലാണ് കേസെടുത്തത്.
ദേശീയ അന്വേഷണ ഏജൻസിയും എഫ്.ഐ.എഫിനെതിരെ കേസെടുക്കുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലൊരാൾ ദുബൈ ആസ്ഥാനമായ പാകിസ്ഥാൻ സ്വദേശിയാണ്.
1.56 കോടി ഇന്ത്യൻ രൂപയും 43000രൂപയുടെ നേപ്പാളി കറൻസിയും 14 മൊബൈൽ ഫോണുകൾ, അഞ്ച് പെൻ ഡ്രൈവുകൾ എന്നിവയും മറ്റ് രേഖകളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാണ് ഇൗ പണം ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon