തിരുവനന്തപുരം : ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും നിർബന്ധമാക്കാൻ തീരുമാനിച്ചു.ആദ്യത്തെ ഒരുമാസം പൊതുജനങ്ങൾക്ക് ഇടയിൽ ഇക്കാര്യത്തെ സംബന്ധിച്ചു ബോധവൽക്കരണം നടത്താനാണ് തീരുമാനം.അതിനു ശേഷം മാത്രമേ കർശന നടപടി സ്വീകരിക്കു.ഒരു മാസം തുടർച്ചയായി ബോധവൽകരണ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഗതാഗത വകുപ്പിന്റെ തീരുമാനം .
സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെയും എഫ്.എം റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെയും സഹായം ബോധവൽകരണ പ്രവർത്തനങ്ങൾക്ക് തേടാൻ യോഗം തീരുമാനിച്ചു.മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിലാണ് പ്രാഥമികായ തീരുമാനങ്ങൾക്ക് ധാരണയായത്.ഈ മാസം 17 ന് വീണ്ടും യോഗം ചേരാനും അന്നു വിശദമായ നിർദേശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
2015 ലാണ് സുപ്രീം കോടതിയുടെ സമിതി സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബദ്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. സംസ്ഥാനങ്ങളിൽ നടക്കുന്ന മോട്ടോർ വാഹന അപകടങ്ങളുടെ കണക്കുക്കൾ സുപ്രീം കോടതിയുടെ വാർഷിക അവലോകന യോഗങ്ങളിൽ വിമർശനത്തിന് വിധേയമായതോടെയാണ് സീറ്റ് ബെൽറ്റും ഹെൽമറ്റും നിർബദ്ധമാക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനു കത്തെഴുതിയത്.
This post have 0 komentar
EmoticonEmoticon