ഏറെ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിനെ ആസ്പദമാക്കി പുതിയ മലയാളം സിനിമ ഒരുങ്ങുന്നു. ഈ നടി ആക്രമിക്കപ്പെട്ടകേസുകളില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് ശ്രദ്ധ നേടിയ വക്കീലാണ് അഡ്വ. ആളൂര്‍. അദ്ദേഹം കുറച്ചുകാലം മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി ഒരു സിനിമ പ്രഖ്യാപിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനായി നിരാഹാരം കിടന്ന സലിം ഇന്ത്യ സിനിമ സംവിധാനം ചെയ്യുമെന്നും തിരക്കഥ താന്‍ തന്നെ ഒരുക്കുമെന്നുമാണ് ആളൂര്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതായി സലിം ഇന്ത്യ അറിയിച്ചിരിക്കുന്നു.മാത്രമല്ല, ഇവിടെ ആളുകളുടെ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ പുതു പുത്തന്‍ സിനിമയില്‍ സലിം ഇന്ത്യയുടെ കഥയ്ക്ക് അഡ്വ. ആളൂര്‍ തിരക്കഥ തയ്യാറാക്കുന്നു. ഡിസംബര്‍ 1ന് കൊച്ചിയില്‍ ഷൂട്ടിംഗ് തുടങ്ങും.
കൂടാതെ, 10 കോടി ചെലവില്‍ ആളൂരിന്റെ ഐഡിയല്‍ ക്രിയേഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം നടി ആക്രമിക്കപ്പെട്ട കേസിന്റെ സ്വതന്ത്രാവിഷ്‌കാരം തന്നെയാണെന്നാണ് സലിം ഇന്ത്യ പറയുന്നത്. ഡിജിപി ലോക്നാഥ് ബഹ്റയുടെ വേഷത്തില്‍ ദിലീപും പബ്ലിക് പ്രോസിക്യൂട്ടറുടെ വേഷത്തില്‍ സാക്ഷാല്‍ മമ്മൂട്ടിയും ചിത്രത്തില്‍ എത്തുമെന്നൊക്കെയായിരുന്നു നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ അവകാശപ്പെട്ടിരുന്നത്. സംശയം തോന്നിയ മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ മമ്മൂട്ടിയുടെ സ്റ്റാഫുമായി ബന്ധപ്പെട്ടോള്‍ അദ്ദേഹം ഈ ചിത്രത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല എന്നതായിരുന്നു വാസ്തവം.
യഥാര്‍ത്ഥ കഥാപാത്രങ്ങളെ അതുപോലെ അവതരിപ്പിക്കുന്നത് പ്രശ്നമാകില്ലേ എന്നു ചോദിച്ചപ്പോള്‍, കഥാപാത്രങ്ങള്‍ സാങ്കല്‍പ്പികമെന്ന മറുപടിയും ഇരുവരും പറഞ്ഞു.ഇപ്പോള്‍ ഏതൊക്കെ താരങ്ങളാണ് സിനിമയില്‍ എത്തുകയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടില്ല. ചിലപ്പോള്‍ ദിലീപ് ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയേക്കാനും സാധ്യതണ്ടെന്നാണ് നിലവില്‍ കിട്ടിയിരിക്കുന്ന വിവരം.
This post have 0 komentar
EmoticonEmoticon