ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ചില ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. 13 ആപ്ലിക്കേഷനുകളാണ് നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കിയിരിക്കുന്നത്. മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തിയതോടെയാണ് ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്‌സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍ ഡ്രൈവിങ് ഉള്‍പ്പടെയുള്ളവ നീക്കം ചെയ്തത്. ഇവയില്‍ രണ്ടെണ്ണം പ്ലേസ്റ്റോറിലെ ട്രെന്‍ഡിങ് പട്ടികയില്‍ ഉള്ളവയാണ്. ഏകദേശം അഞ്ച് ലക്ഷം ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ഈ 13 ആപ്ലിക്കേഷനുകളുടെയും സ്രഷ്ടാവ് ലൂയിസ് ഓ പിന്റോ എന്നയാള്‍ ആണെന്നത് ശ്രദ്ധേയം.ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ശേഷം തുറക്കുമ്പോള്‍ ഗെയിം സെന്റര്‍' എന്ന മറ്റൊരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും അതിനുശേഷം, സ്വയം അപ്രത്യക്ഷമാവുകയും ഫോണ്‍ അണ്‍ലോക്ക് ചെയ്യുമ്പോള്‍ പിന്നീട് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു.
This post have 0 komentar
EmoticonEmoticon