ads

banner

Saturday, 26 October 2019

author photo

ജെജെപി പിന്തുണ ഉറപ്പായതോടെ ഹരിയാനയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇന്ന് ഗവർണറെ കാണും. സ്വതന്ത്രരടക്കം ഒമ്പത് പേരുടെ പിന്തുണ നേടി കേവലഭൂരിപക്ഷമായ 46 ബിജെപി നേരത്തെ ഉറപ്പാക്കിയിരുന്നു. ഇതിന് പുറമെയാണ് 10 സീറ്റുകളുള്ള ജെജെപിയുമായി സഖ്യമാകുന്നത്. ഇതുവഴി ഭീഷണികളില്ലാതെ ഭരണം സ്ഥിരപ്പെടുത്തി ഉറപ്പിക്കുകയാണ് ബിജെപി.

ഇന്നലെ ഡൽഹിയിൽ അമിത് ഷായുടെ വസതിയിൽ നടന്ന ചർച്ചയിലാണ് ജെജെപിയുമായി സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വന്നത്. ജെജെപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാനാണ് ബിജെപി തീരുമാനം. ജെജെപി ഇത് അംഗീകരിച്ചിട്ടുണ്ട്. ഇന്ന് ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗം ചണ്ഡീഗഡിൽ നടക്കും.

സഖ്യസര്‍ക്കാര്‍ രൂപീകരണത്തിന് ജെജെപിയുടെ പിന്തുണ ഉറപ്പാക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിന്‍റെ ഇടപെടലാണ് ബിജെപിക്ക് ഗുണകരമായത്. ജെജെപിയിലെ  വലിയൊരു വിഭാഗവും ബിജെപി സഖ്യത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

അതിനിടെ ബിജെപിയുമായി സഖ്യം ഉണ്ടാക്കാനുള്ള ജെജെപി നീക്കം ജനഹിതത്തിനു എതിരാണെന്ന വിമർശനവുമായി കോൺഗ്രസ്‌ രംഗത്ത് എത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement