ചാലക്കുടി: ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായ യുവാവ് അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തി. അമ്മയ്ക്കൊപ്പം ചേര്‍ന്ന് അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചാലക്കുടി കൊന്നക്കുഴി സ്വദേശിയായ ബാലു (19) വിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് ഒന്നര വര്‍ഷത്തിന് ശേഷം മകന്റെ വെളിപ്പെടുത്തലോടെ നിർണായക വഴിത്തിരിവ് ഉണ്ടായത്. അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന മൊഴിയാണ് ബാലു പൊലീസിന് നല്‍കിയിരിക്കുന്നത്. കൊലപാതക വിവരം അമ്മ അറിഞ്ഞിരുന്നെന്നും ബാലു പറഞ്ഞു.
2018 മാര്‍ച്ചിലാണ് സംഭവമുണ്ടായത്. മരപ്പലക കൊണ്ട് തലയ്ക്കടിയേറ്റ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മരത്തില്‍ നിന്ന് വീണതാണെന്നായിരുന്നു ഡോക്ടറെ ധരിപ്പിച്ചിരുന്നത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബാബു മരിച്ചു. അപകട മരണമാണെന്ന് കരുതി മൃതദേഹം സംസ്‌കരിക്കുകയും ചെയ്‌തിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon