തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരന്‍ പിള്ള മിസോറം ഗവണര്‍ണറായി പോകുമ്പോൾ ഒഴിവ് വരുന്ന അധ്യക്ഷ സ്ഥാനത്തേക്കാണ് ബിജെപിയിലെ മുതിർന്ന നേതാക്കളുടെ കണ്ണ്. ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രനും എംടി രമേശിനും വേണ്ടി ഗ്രൂപ്പുകള്‍ രംഗത്തെത്തിക്കഴിഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രനും രമേശിനും വേണ്ടി ഗ്രൂപ്പു തിരിഞ്ഞ് ആവശ്യം ശക്തമാകും. കേന്ദ്ര നേതൃത്വത്തോട് ഏറെ അടുപ്പമുള്ള വി മുരളീധരന്റെ ഡല്‍ഹിയിലെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാകും. കഴിഞ്ഞ തവണ ആര്‍എസ്‌എസിന്റെ സഹസര്‍കാര്യവാഹക് ദത്താത്രേയ ഹൊസബളെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഗ്രൂപ്പ് പോര് ശക്തമാകുമെന്നു കണ്ട് സമവായമെന്ന നിലയില്‍ പിള്ളയെ പരിഗണിക്കുകയായിരുന്നു.
അതേസമയം ആർഎസ്എസ് നേതൃത്വം എംടി രമേശിന് വേണ്ടി രംഗത്ത് വന്നേക്കും. രണ്ട് ദിവസം മുന്‍പ് കൊച്ചിയില്‍ ആര്‍എസ്‌എസ്- ബിജെപി സംയുക്ത യോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ എംടി രമേശും പങ്കെടുത്തിരുന്നു. ആർഎസ്എസുമായി അടുത്ത ബന്ധമുള്ള രമേശിന്റെ സാധ്യതയും കൂടുതലാണ്.
ഗ്രൂപ്പ് തര്‍ക്കം മൂത്താല്‍ സമവായമെന്ന നിലയില്‍ കുമ്മനം രാജശേഖരനെ വീണ്ടും പരിഗണിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാതെ മാറ്റി നിർത്തിയത് പദവി നൽകാനാണോ എന്ന സംശയവുമുയരുണ്ട്. ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമി ആരാകും എന്ന ചോദ്യത്തിന് വൈകാതെ ഉത്തരമുണ്ടാകുമെന്നാണ് ദേശീയ നേതൃത്വ നല്‍കുന്ന സൂചന
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon