ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ കൈമാറ്റം സംബന്ധിച്ച് തിങ്കളാഴ്ച്ച ബ്രിട്ടീഷ് കോടതിയുടെ അന്തിമവിധി പുറത്ത് വരും. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയിലാണ് കോടതി വിധി പറയുന്നത്. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിക്കുന്നത്. വിധി ഇന്ത്യക്ക് അനുകൂലമായാലും മല്യ ഉടന്‍ രാജ്യത്തേക്കെത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.
മാത്രമല്ല, തിങ്കളാഴ്ച്ചത്തെ വിധി പ്രതികൂലമാണെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കാനുള്ള അവസരം മല്യക്ക് ലഭിച്ചേക്കും. മറിച്ച് മല്യയെ വിട്ടുനല്‍കില്ല എന്നാണ് കോടതിവിധിയെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയുന്നതാണ്. 9400 കോടി രൂപ വായ്പാത്തട്ടിപ്പ് നടത്തി 2016 മാര്‍ച്ചിലാണ് വിജയ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
This post have 0 komentar
EmoticonEmoticon