ചെന്നൈ:രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്ത് വിവാഹിതയായി.ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.നടനും വ്യവസായിയുമായ വിശാഖന്‍ വനങ്കാമുടിയാണ് വരന്‍. സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
രജനീകാന്ത്, ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സംവിധായികയും കൂടിയായ സൗന്ദര്യ. കുറച്ചു ദിവസങ്ങളായി വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുമായി തിരക്കിലാണ് രജനിയും കുടുംബവും. സൗന്ദര്യയുടെയും വിശാഖന്റെയും പ്രിവെഡ്ഡിങ് റിസെപ്ഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമല്‍ഹാസന്‍, ലോറന്‍സ്, ലക്ഷ്മി മഞ്ജു, മണിരത്‌നം, വാലി തുടങ്ങിയവര്‍ പങ്കെടുത്തു.
This post have 0 komentar
EmoticonEmoticon