ചേർത്തല: തുഷാർ വെള്ളാപ്പള്ളി ലോക്സഭയിലേക്ക് മത്സരിക്കുന്നതിൽ താൻ എതിരല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാറിനുള്ളത് ശക്തമായ സംഘടന സംസ്കാരമാണ്. എസ്എൻഡിപി ഭാരവാഹി സ്ഥാനം രാജിവയ്ക്കേണ്ടി വരുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപിയ്ക്ക് ഒരു പാർട്ടിയോടും പ്രത്യേക സ്നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എൻഡിപിയ്ക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ലോക്സഭയിലേക്ക് തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ മുൻപ് പറഞ്ഞിരുന്നു.
എസ്എൻഡിപിക്ക് നാണക്കെടുണ്ടാകുന്ന അനുഭവം നേരത്തെ ഉണ്ടായതുകൊണ്ടാണ് ഈ തീരുമാനമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു. എസ്എൻഡിപിയ്ക്ക് രാഷ്‌ട്രീയമില്ല. അതിനാൽ തന്നെ നേതാക്കൾ രാഷ്‌ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചു മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നു.
അതേസമയം ലോക്സഭയിലേക്ക് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബിഡിജെഎസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമേ ഇക്കാര്യം തീരുമാനിക്കുകയുള്ളുവെന്ന് തുഷാർ കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് പറഞ്ഞിരുന്നു. എൻഡിഎ മുന്നണിക്കൊപ്പമാണ് ബിഡിജെഎസ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. വയനാട്, ആലത്തൂർ, ഇടുക്കി, തൃശൂർ, മാവേലിക്കര സീറ്റുകളിലാണ് ബിഡിജെഎസ് ജനവിധി തേടുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon